പ്ളാന്‍ ചെയ്ത ആക്രമണങ്ങള്‍; ഇരുട്ടിന്റെമറവില്‍ അഴിഞ്ഞാട്ടം
പകല്‍ സമയങ്ങളില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രകടനങ്ങളുടെ കൂടെ കൂടി നഗരത്തിലേക്ക് നുഴഞ്ഞുകയറിയ ഈ അക്രമികള്‍, ഇരുട്ടുവീണതോടെ തങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുകയായിരുന്നു. നഗരങ്ങളില്‍ ബാരിക്കേഡുകള്‍ തീയിട്ട് കത്തിച്ചും, വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത് കൊള്ളയടിച്ചും അവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുകാര്‍ക്ക് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞാണ് സംഘം പ്രതിരോധം തീര്‍ത്തത്.
അറസ്ററിലായവരുടെ വിവരങ്ങള്‍
പോലീസ് നടത്തിയ നീക്കങ്ങളില്‍ പിടിയിലായ പ്രധാന അക്രമികളില്‍ ചിലരുടെ പേരുവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫ്രാങ്ക്, ഷനൈഡര്‍, മിഖായേല, സ്റേറായര്‍ , ജൂലിയ, ഹൈന്‍കെ തുടങ്ങിയ പേരുകളുള്ളവരാണ് ഈ തീവ്രവാദ സ്വഭാവമുള്ള അക്രമസംഘത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ കടുത്ത നിയമനടപടികളാണ് ജര്‍മ്മന്‍ ഭരണകൂടം സ്വീകരിച്ചുവരുന്നത്.
സര്‍ക്കാരിന്റെ കടുത്ത നടപടി
രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം തീവ്രവാദ~അരാജകത്വ പ്രസ്ഥാനങ്ങളുടെ നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനറേഷന്‍ സെഡ് പ്രതിഷേധങ്ങളുടെ മറവില്‍ നുഴഞ്ഞുകയറിയ ഇത്തരം സംഘടനകളെ വേരോടെ പിഴുതെറിയാന്‍ വന്‍ തോതിലുള്ള അന്വേഷണമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് വ്യാപിപ്പിച്ചിരിക്കുന്നത്.
ജെന്‍സി റീഗല്‍റ്റ് നടത്തിയ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ തീവ്ര ഇടത് വിഭാഗം ഹൈജാക്ക് ചെയ്തതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.. ജനറേഷന്‍ സെഡ് വിദ്യാര്‍ത്ഥികളുടെ സമരമുഖത്തേക്ക് നുഴഞ്ഞുകയറിയ അക്രമകാരികള്‍ നഗരത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതായും, ഇരുട്ടുവീണതോടെ വന്‍ അക്രമങ്ങളും കൊള്ളിവെപ്പും അരങ്ങേറിയതായും ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ യുവജനങ്ങളുടെ കൂട്ടായ്മയെ മറയാക്കി ഒട്ടേറെ തീവ്രവാദ സ്വഭാവമുള്ള അക്രമികള്‍ സംഘര്‍ഷഭൂമിയാക്കി മാറ്റുകയായിരുന്നു.
പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് നടന്ന ഈ അക്രമപരമ്പരയില്‍ നിരവധി കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. വലിയ തോതിലുള്ള പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ജര്‍മ്മന്‍ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ജര്‍മ്മനിയില്‍ ജെന്‍ സെഡ് പ്രക്ഷോഭം അക്രമാസക്തം: നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു; കര്‍ശന നടപടിയുമായി ഫെഡറല്‍ സര്‍ക്കാരും ആഭ്യന്തര മന്ത്രിയും
ജര്‍മ്മനിയില്‍ 'ജെന്‍ സെഡ്' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിതാണ് പൊലീസിന് തലവേദനയായത്.. സമാധാനപരമായ റാലികളായി ആരംഭിച്ച പ്രകടനങ്ങള്‍ വൈകുന്നേരത്തോടെ തീവ്രവാദ ഗ്രൂപ്പുകളും മുഖംമൂടി ധരിച്ച അക്രമികളും ഹൈജാക്ക് ചെയ്യുകയായിരുന്നു. ജര്‍മ്മന്‍ നഗരങ്ങളെ വിറപ്പിച്ച ഈ സംഭവവികാസങ്ങളുടെ സമഗ്രമായ വിവരങ്ങള്‍ ഇനിപ്പറയുന്നവയാണ്.
1. ജര്‍മ്മനിയിലുടനീളം അരങ്ങേറിയ വ്യാപക അക്രമങ്ങളും ഫ്രാങ്ക്ഫര്‍ട്ടിലെ ഭീകരതയും
നഗരങ്ങളിലെ കടുത്ത അക്രമങ്ങള്‍: ബര്‍ലിന്‍, ഹാംബുര്‍ഗ്, കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകര്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് തീയിടുകയും പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിയുകയും ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്; നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് തെരുവായ സൈലില്‍ കടകളുടെ ചില്ലുകള്‍ തകര്‍ത്ത് വ്യാപകമായ കൊള്ളയടികളും നടന്നു.
പോലീസുകാര്‍ക്ക് ഗുരുതര പരിക്കുകള്‍: ഫ്രാങ്ക്ഫര്‍ട്ടില്‍ മാത്രം നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരു പ്രക്ഷോഭകന്റെ കല്ലേറില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരന് നിരവധി പല്ലുകള്‍ നഷ്ടപ്പെട്ടതായി ഹെസ്സെ ആഭ്യന്തര മന്ത്രി റോമന്‍ പോസെക് സ്ഥിരീകരിച്ചു.
2. ഫെഡറല്‍ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിണ്ടിന്റെ പ്രതികരണം
അക്രമികളെ തിരിച്ചറിഞ്ഞു: ഹാലോവീന്‍ രാത്രിയിലെ ഗൃമംമഹഹ (കലാപം)~നു ശേഷം ബര്‍ലിനിലെ ഒമരസലരെവലൃ ങമൃസല്‍േ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ഫെഡറല്‍ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിണ്ട് സമാധാനപരമായ പ്രതിഷേധങ്ങളെ 'തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും മൈഗ്രന്റ് പശ്ചാത്തലമുള്ള ചാവേറുകളും' ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു എന്ന് വ്യക്തമാക്കി.
ഹാര്‍ഡ് പണിഷ്മെന്റ് (കഠിനമായ ശിക്ഷ): ഫ്രാന്‍സിലെപ്പോലെയുള്ള വലിയ തീവെയ്പ്പുകളും അക്രമങ്ങളും ജര്‍മ്മന്‍ പോലീസിന്റെ സജീകരണങ്ങള്‍ മൂലം തടയാനായെങ്കിലും, പിടിക്കപ്പെട്ട അക്രമികള്‍ക്കെതിരെ നിയമത്തിന്റെ ഏറ്റവും കൂടിയ അളവിലുള്ള കഠിനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫ്രാങ്ക്ഫര്‍ട്ടില്‍ മാത്രം ഇതുവരെ 54 പേരെ അറസ്ററ് ചെയ്തിട്ടുണ്ട്.
3. രാഷ്ട്രീയ~പോലീസ് നേതൃത്വത്തിന്റെ നിലപാടുകള്‍
യൂണിയന്‍ മുന്നറിയിപ്പ്: ജര്‍മ്മന്‍ ഫെഡറല്‍ പോലീസ് യൂണിയന്‍ തലവന്‍ ആന്രേ്ദ റോസ്കോപ്പ്, കോടതികളില്‍ നിന്ന് അതിവേഗത്തിലുള്ളതും മാതൃകാപരവുമായ കടുത്ത ശിക്ഷാ വിധികളാണ് ഇത്തരം കുറ്റവാളികള്‍ക്ക് ലഭിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.
പോലീസുകാരെ കൊല്ലാന്‍ മോലോട്ടോകോക്ടെയ്ലുകള്‍; ജര്‍മ്മനിയെ വിറപ്പിച്ച് അക്രമികള്‍; 'രാജ്യത്തോടും നിയമത്തോടും ആദരവില്ലാത്തവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന്' അധികാരികള്‍.
ജനറേഷന്‍ സെഡ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മറവില്‍ അരങ്ങേറിയ അക്രമപരമ്പരകളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ മാത്രം നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കടുത്ത രോഷവുമായി ജര്‍മന്‍കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്, കാരണം അക്രമികള്‍ വഹിച്ചിരുന്ന ഇറാന്റെയും പലസ്തീന്റെയും പതാകകള്‍. ഇത്തരം പതാകകള്‍ക്ക് ഈ പ്രകടനങ്ങളില്‍ എന്തുകാര്യം എന്ന് ഇവിടുത്തെ ജനം ചോദിയ്ക്കുമ്പോള്‍ അക്രമികളും തീവ്രഇടതുപക്ഷവും ആരായിരുന്നുവെന്ന് വെളിപ്പെടുന്നു.ശനിയാഴ്ച രാത്രി അരങ്ങേറിയ സംഭവങ്ങള്‍ തന്നെ ജര്‍മനിയെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു.
പോലീസിനുനേരെ തീഗോളങ്ങളും കല്ലേറുമാണ് നടത്തിയത്. ;"പോലീസുകാര്‍ക്ക് നേരെ മോളോടോകോക്ടെയ്ലുകളും, ഭാരമേറിയ പടക്കങ്ങളും, കല്ലുകളും ഓരോരുത്തരുടെയും കൈകളില്‍ ഉണ്ടായിരുന്നു.
പ്രതിഷേധം ഹൈജാക്ക് ചെയ്ത തീവ്രവാദികളും അക്രമികളും
യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ അഹിംസാത്മകമായ പ്രതിഷേധമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ കുറ്റവും ജെന്‍സികളുടെ തലയില്‍ കെട്ടിവെക്കാനാണ് ചിലരുടെ ഒക്കെ ശ്രമം. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍ എന്നു പറയുമ്പോള്‍ ഇസ്രായേല്‍ വിരുദ്ധര്‍ (Israelhasser) എന്നു വിശേഷിപ്പിയ്ക്കേണ്ടിവരും. അക്രമപ്രിയരായ കുടിയേറ്റ വിഭാഗത്തിലെ യുവാക്കള്‍ ആയിരുന്നു ഇതിലെ പ്രതികള്‍.ഇവരാണ് സമാധാനപരമായ പ്രകടനങ്ങളെ അട്ടിമറിച്ച് അക്രമം അഴിച്ചുവിട്ടത്.
ആഘോഷമാക്കുന്ന അക്രമവും കൊള്ളയും
തെരുവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടും കടകള്‍ കൊള്ളയടിച്ചും പരസ്പരം വീഡിയോകള്‍ പകര്‍ത്തി കൈയടിക്കുന്ന രീതിയാണ് ഈ സംഘങ്ങള്‍ അവലംബിച്ചിരിക്കുന്നത്. പോലീസുകാര്‍ക്ക് നേരെ പടക്കം എറിഞ്ഞ ശേഷം ഇവര്‍ ആഹ്ളാദപ്രകടനം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കടുത്ത നടപടി വേണം: വിട്ടുവീഴ്ചയില്ലാത്ത നിലപാട്
പ്രത്യേകിച്ച് കുടിയേറ്റക്കാരായ അക്രമികളും പലസ്തീന്‍ അനുകൂല പ്രക്ഷോഭകരും കാണിക്കുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം ഉയരുകയാണ്. "ജര്‍മനി എന്ന രാജ്യത്തോടും, ഭരണഘടനാ സ്ഥാപനങ്ങളോടും, പ്രത്യേകിച്ചും ഇവിടുത്തെ പോലീസിനോടും യാതൊരു ആദരവും കാണിക്കാത്തവര്‍ക്ക് ജര്‍മ്മനിയില്‍ ഒരു സ്ഥാനവുമില്ല."
സമാധാനപ്രിയരായ ജര്‍മ്മന്‍ സമൂഹം ഇപ്പോള്‍ ഒത്തൊരുമിച്ച് ഈ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കില്‍, വരും ദിവസങ്ങളില്‍ ഇതിലും ഭീകരമായ മുഖമാകും രാജ്യത്തിന് കാണേണ്ടി വരികയെന്നും ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ എഡിറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെഡറല്‍ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡും (അഹലഃമിറലൃ ഉീയൃശിറേ) സമാനമായ രീതിയില്‍ ഇടതുപക്ഷ തീവ്രവാദികളുടെയും കുടിയേറ്റ ക്രിമിനലുകളുടെയും പങ്ക് ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊളോണില്‍ ചോരപ്പുഴ ഒഴുക്കാന്‍ എത്തിയത് മാരകായുധങ്ങളുമായി; ചുറ്റികയും, അമ്പുകളും, പെട്രോള്‍ ബോംബുകളും പിടിച്ചെടുത്ത് പോലീസ്; 23 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
കൊളോണ്‍ നഗരത്തില്‍ 'ജെന്‍~സെഡ്' പ്രകടനത്തിന്റെ മറവില്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ട സംഘത്തിന്റെ കയ്യില്‍ നിന്ന് ഞെട്ടിക്കുന്ന ആയുധശേഖരം പിടിച്ചെടുത്ത് പോലീസ്. ഹാലോവീന്‍ രാത്രിയില്‍ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘം കൃത്യമായ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെയാണ് എത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസ് പുറത്തുവിട്ടു.റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ പ്രകാരം, സമാധാനപരമായ പ്രതിഷേധത്തിന്റെ മുഖംമൂടി അണിഞ്ഞെത്തിയ അക്രമികള്‍ കൊളോണ്‍ നഗരത്തില്‍ വന്‍തോതിലുള്ള അട്ടിമറികളാണ് ലക്ഷ്യമിട്ടിരുന്നത്.
പിടിച്ചെടുത്ത മാരകായുധങ്ങള്‍
പ്രകടനക്കാരുടെ കയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. നിലത്തു നിരത്തി വെച്ച നിലയില്‍ കണ്ടെത്തിയ ആയുധങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:
ചുറ്റികകളും കത്രികകളും, അപകടകരമായ ബ്ളോവര്‍ പൈപ്പ് അമ്പുകള്‍ (Blowpipe darts / Blasrohrpfeile) ക്വാര്‍ട്സ് സാന്‍ഡ് ഗ്ളൗവുകള്‍ (Quarzsand gloves) കൈകള്‍ക്ക് പരിക്കേല്‍ക്കാതെ പ്രഹരശേഷി കൂട്ടുന്നവ), മൊളോട്ടോകോക്ടെയ്ലുകളും (പെട്രോള്‍ ബോംബുകള്‍) വിവിധ സ്ററാബ് ആയുധങ്ങളും (ടശേരവംമളളലി) 56 കാരനായ പിടിയിലായ വ്യക്തിയുടെ ബാക്ക്പാക്കില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
മുഖംമൂടികളും സ്കീ മാസ്കുകളും പ്രൊട്ടക്ടീവ് ഗ്ളാസുകളും
പോലീസ് വാഹനങ്ങളും ഫയര്‍ഫോഴ്സും ആക്രമിക്കപ്പെട്ടു, അര്‍ദ്ധരാത്രിയോടെ നഗരത്തില്‍ അഴിഞ്ഞാടിയ യുവാക്കളുടെയും കല്ലേറുകാരുടെയും സംഘം പോലീസിന് നേരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.പ്രകടനത്തിനിടെ 23 പോലീസുകാര്‍ക്ക് പരിക്കേറ്റു. അഞ്ച് പോലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും, ഒരു പോലീസ് വാഹനത്തിന്റെ വശത്തെ മിറര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.നഗരത്തില്‍ പലയിടത്തും ഇ~സ്കൂട്ടറുകള്‍ കൂട്ടിയിട്ട് ബാരിക്കേഡുകള്‍ തീര്‍ത്ത് തീയിട്ടു.
തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമികള്‍ കല്ലേറ് നടത്തി.ഗ്ളാസ് കുപ്പികളും കല്ലുകളും വലിയ പടക്കങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
"ഇത് സ്വാഭാവിക പ്രകോപനമല്ല, കൃത്യമായ പ്ളാനിങ്"
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആയുധങ്ങളും വലിയ തോതിലുള്ള മുഖംമൂടികളും സൂചിപ്പിക്കുന്നത് ഇതൊരു സ്വാഭാവിക സംഘര്‍ഷമല്ലെന്നും, മറിച്ച് കൃത്യമായി പ്ളാന്‍ ചെയ്തു നടപ്പിലാക്കിയ ആസൂത്രിത അക്രമമാണെന്നും കൊളോണ്‍ പോലീസ് ഓപ്പറേഷന്‍സ് മാനേജര്‍ മാര്‍ട്ടിന്‍ ലോട്ട്സ് വ്യക്തമാക്കി.ജര്‍മ്മന്‍ സമൂഹത്തിന്റെ അടിത്തറയായ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയാണ് ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Comments: